കൊച്ചി: അടുത്തിടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവന്ന ബിഗ്‌ബോസ് സീസണ്‍ സീരിയലുകളിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധ നേടിയ അനുമോള്‍ സീസണില്‍ വിജയിയായപ്പോള്‍ അവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നു. സീസണിന്റെ ഒരു ഘട്ടത്തില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സീസണ്‍ കഴിഞ്ഞശേഷം പല വേദികളിലും അനുമോള്‍ എത്തി. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമാണ്. ബിഗ്‌ബോസിനു ശേഷം സുഹൃത്തും ബിഗ് ബോസ് മുന്‍താരവുമായ അഭിഷേക് ശ്രീകുമാറിനെ കണ്ട വിശേഷം അടുത്തിടെ താരം പങ്കുവെച്ചിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അനുമോള്‍ അഭിഷേകിനോട് സംസാരിക്കുന്നുണ്ട്. ഇത് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗിയൊന്നും വേണ്ട. ജിമ്മിലൊക്കെ പോയി ഹെല്‍ത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെല്‍ത്തി ഫുഡ് ഒക്കെയായിരിക്കണം കഴിക്കേണ്ടത്. ഉയരം ആറ് അടി വേണം. ആറടിക്ക് കുറച്ച് താഴെ നിന്നാലും കുഴപ്പമില്ല. കളര്‍ ഏതായാലും പ്രശ്‌നമില്ല, പക്ഷേ ജിമ്മനായിരിക്കണം. എന്നെ മനസിലാക്കുന്നതും സ്‌നേഹിക്കുന്നതുമായ വ്യക്തിയായിരിക്കണം. എന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കണം. പുകവലിക്കുന്നത് ഇഷ്ടമില്ല, പക്ഷേ ഡ്രിങ്ക്‌സ് കഴിക്കാം.
പുകവലിക്കാന്‍ തോന്നുകയാണെങ്കില്‍ വല്ലപ്പോഴും ആകാം. എന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനമ്മമാരായി കാണണം. ഞാനും തിരിച്ച് അങ്ങനെ കാണും. ജീവിതകാലം മുഴുവന്‍ എന്റെ കൂടെയുണ്ടായിരിക്കണം, എനിക്ക് രണ്ടും മൂന്നുമൊന്നും കെട്ടാന്‍ താത്പര്യമില്ല’, എന്നായിരുന്നു അനുമോള്‍ പറഞ്ഞത്.
നിനക്ക് ടോക്‌സിക് ആയിട്ടുള്ള ആളുകളെയല്ലേ ഇഷ്ടം എന്ന അഭിഷേകിന്റെ ചോദ്യത്തിന് അല്‍പം ടോക്‌സിക് ആയാലും കുഴപ്പമില്ലെന്നും അല്ലെങ്കില്‍ അഭിനയമായിത്തോന്നുമെന്നുമായിരുന്നു അനുമോളുടെ മറുപടി.







