അബുദാബി: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി നഴ്സിനെ ഭാഗ്യദേവത കടാക്ഷിച്ചു . 15 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന 40 കാരിയായ ടിന്റു ജെസ്മോന്‍ ആണ് ഭാഗ്യവതി. തന്റെ പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നവംബര്‍ 30 നാണ് ടിന്റു 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
സുഹൃത്തുക്കളിലൂടെയും, സഹപ്രവര്‍ത്തകരിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ആദ്യമായി ഭാഗ്യം പരീക്ഷിച്ചു തുടങ്ങി. എന്നാല്‍ സമ്മാനമൊന്നും ലഭിച്ചില്ല. പിന്‍മാറാന്‍ കൂട്ടാക്കാതെ ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നു. ഒടുവില്‍ സമ്മാനം ലഭിക്കുകയും ചെയ്തു.
സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നതായി ടിന്റു പറയുന്നു. സമ്മാനത്തുക സുഹൃത്തുക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് ടിന്റു പറഞ്ഞു. തുടര്‍ന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ടിന്റു പറഞ്ഞു.







