കരിന്തളം വാളൂരിലെ താഴത്തുവീട്ടില്‍ ലക്ഷമി അമ്മ അന്തരിച്ചു

കരിന്തളം: വാളൂരിലെ താഴത്തുവീട്ടില്‍ ലക്ഷമി അമ്മ(78)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കല്ലളന്‍. മക്കള്‍: ബാലന്‍(കല്ലന്‍ഞ്ചിറ ബളാല്‍), നാരായണി, മോഹനന്‍, ലീല(മൂവരും വാളൂര്‍). മരുമക്കള്‍: സരോജനി, കൊട്ടന്‍, ഷൈല(കെ സി സി പി എല്‍ ജീവനക്കാരി തലയടുക്കം), ശശി. സഹോദരങ്ങള്‍: പരേതരായ വെള്ളച്ചിയമ്മ, ചെറിയ.

ഹല കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ്; പ്രവാസി മഹോത്സവം; വിജയികള്‍ക്കുള്ള ബുള്ളറ്റ് വിതരണം ഇന്ന് വൈകീട്ട്

കാസര്‍കോട്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ഹല കാസ്‌റോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവ നറുക്കെടുപ്പു വിജയികള്‍ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം ഇന്ന് വൈകീട്ട് നാലിന് ചെമനാട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നടക്കും. നാട്ടിലുള്ള മുഴുവന്‍ പ്രവാസികളുംപങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിസന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചുരണ്ടാം സമ്മാനവും മൂന്നാം സമ്മാനവും നേടിയവര്‍ക്കുള്ള മൊബൈലും ടാബും നേരത്തെ …

87ാം വയസ്സില്‍ 37 കാരിയായ ഭാര്യയില്‍ മകന്‍ പിറന്നു; സന്തോഷ വാര്‍ത്ത പങ്കുവച്ച് പ്രശസ്ത ചൈനീസ് കലാകാരന്‍ ഫാന്‍ സെങ്ങ്

ബീജിങ്: 87ാം വയസ്സില്‍ 37 കാരിയില്‍ മകന്‍ പിറന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് പ്രശസ്ത ചൈനീസ് കലാകാരന്‍ ഫാന്‍ സെങ്ങ്. ചൈനയിലെ ഏറ്റവും ആദരണീയനായ സമകാലിക ചിത്രകാരന്മാരില്‍ ഒരാളായ ഫാന്‍ സെങ്, തന്റെ മറ്റ് കുട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ച വിവരവും പങ്കുവച്ചു. 87കാരനായ ഫാന്‍ തന്റെ ശ്രദ്ധേയമായ കലാസൃഷ്ടിയുടെ പേരില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണ്. 2008 നും 2024 നും ഇടയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ നാല് ബില്യണ്‍ യുവാനില്‍ (567 മില്യണ്‍ യുഎസ് ഡോളര്‍) കൂടുതല്‍ വരുമാനം നേടിയതായി …

നഷ്ടമായത് സാധാരണക്കാരിലേക്ക് സിനിമയെത്തിച്ച പ്രവര്‍ത്തകനെ; കാസര്‍കോട് ഫിലിം സൊസൈറ്റിയെ രാജ്യത്തെ മികച്ച ഫിലിം സൊസൈറ്റിയാക്കി; പിഎം മുരളീധരന്റെ സംസ്‌കാരം വൈകീട്ട്

കാസര്‍കോട്: സാമൂഹിക പ്രാധാന്യമുള്ള സിനിമകളെ സാധാരണക്കാരിലേക്ക് എത്തിച്ച കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അമരക്കാരനെയാണു പി.എം.മുരളീധരന്‍ മാഷുടെ മരണത്തിലൂടെ നാടിനു നഷ്ടമായത്. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു. കുട്ടികള്‍ക്കായി ആദ്യമായി ചലചിത്രോല്‍സവം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കാസര്‍കോട് ഫിലിം സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും ഗംഭീരമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളില്‍ ഒന്നാക്കി മാറ്റിയത് മുരളി മാഷായിരുന്നു. കാസര്‍കോട്ട് അധ്യാപക ജോലിയില്‍ എത്തിയതോടെ 1975 മേയിലാണ് ഇദ്ദേഹം കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായത്.ഇത് രാജ്യത്തെ പ്രധാനപ്പെട്ട …

‘സൈക്കിളുകളുടെ തോഴന്‍’; ഉപ്പള, ചെറുഗോളിയിലെ പരമേശ്വര ഷെട്ടിഗാര്‍ അന്തരിച്ചു

കാസര്‍കോട്: ഒരായുഷ്‌കാലം മുഴുവന്‍ സൈക്കിളുകള്‍ക്കൊപ്പംജീവിച്ച ഉപ്പള ചെറുഗോളിയിലെ പരമേശ്വര ഷെട്ടിഗാര്‍ (79) യാത്രയായി. ബുധനാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 61 വര്‍ഷക്കാലം സൈക്കിള്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ദീര്‍ഘകാലം കുക്കാറില്‍ ശ്രീരാമ സൈക്കിള്‍ ഷോപ്പ് നടത്തിയിരുന്ന പരമേശ്വര ഷെട്ടിഗാര്‍ ഏഴു വര്‍ഷം മുമ്പാണ് ഷോപ്പ് ഉപ്പള, നയാബസാറിലേക്ക് മാറ്റിയത്. കാരവല്‍ ഏജന്റ് കൂടിയായിരുന്ന ഇദ്ദേഹം ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.ഭാര്യ: സുന്ദരി. മക്കള്‍: മഹാലക്ഷ്മി, ഉഷാകുമാരി, ചന്ദ്രകല, ജയരാമ, രാമകൃഷ്ണ. മരുമക്കള്‍: ജയരാമ, ലോകേഷ.

ബിജെപി മുന്നേറ്റം തടയാൻ ഇരുമുന്നണികളും കൈകോർത്തു : എം.എൽ. അശ്വിനി

ബദിയടുക്ക : ബിജെപി ഭരണത്തിലെത്തുമെന്നുറപ്പായ പഞ്ചായത്തുകളിൽ ഇടത് – വലതു മുന്നണികൾ ബിജെപിക്കെതിരെ കൈകോർത്തെന്നും എന്നാൽ ബദിയടുക്ക ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വോട്ടർമാർ ഈ നീക്കം പരാജയപ്പെടുത്തിയെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പ്രസ്താവിച്ചു.ബിജെപി ബദിയടുക്ക പഞ്ചായത്ത് പാർലമെൻ്ററി നേതാവിനെ തെരഞ്ഞെടുക്കാനായി സംസ്കൃതി ഭവനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഇടത് – വലത് മുന്നണികൾക്ക് ജില്ലയിൽ ഒരു വികസനവും കൊണ്ടുവരാൻ സാധിച്ചില്ലെന്നും ബിജെപി അധികാരത്തിലെത്തുന്ന പഞ്ചായത്തുകളിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കരിച്ച് വിജയകരമായി നടപ്പാക്കുമെന്നും അശ്വിനി …

പെണ്‍കുട്ടിയുടെ കുളിസീന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം; ഡയറക്ട് മാര്‍ക്കറ്റിംഗിന് എത്തിയ യുവാവ് അറസ്റ്റില്‍, സംഭവം കാടകത്ത്

കാസര്‍കോട്: സാധനങ്ങള്‍ വില്‍ക്കാനെത്തി പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പ്രജിലി(21)നെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറിയത്. ആദൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.കഴിഞ്ഞ ദിവസം കാടകത്തിനു സമീപത്തെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. പ്രജില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഡയറക്ട് മാര്‍ക്കറ്റിംഗിനു എത്തിയപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തെ കുളിമുറിയില്‍ നിന്നു വെള്ളം വീഴുന്ന ശബ്ദം കേട്ട യുവാവ് അവിടെയെത്തി വിടവില്‍ കൂടി ദൃശ്യങ്ങള്‍ …

കാസര്‍കോട് ഗവ. കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കുടുംബ സംഗമം ‘രണ്ടാമൂഴം’ ശനിയാഴ്ച

കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ 1985-90 കാലത്ത് പഠിച്ചവരുടെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം, ‘രണ്ടാമൂഴം’ ശനിയാഴ്ച കോളേജില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കവി മുരുകന്‍ കാട്ടാക്കട, ഡോ. ഖാദര്‍ മാങ്ങാട്, ഡോ.പ്രസാദ്, സിനിമാ നടി പാര്‍വതി, പ്രമോദ് രാമന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഈവന്റ് ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ ടി കെ അധ്യക്ഷത വഹിക്കും. അധ്യാപകരെ …

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്‌സപ്രസ്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം അടിയന്തിരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിയതായി കണ്ടെത്തിയത്. സംഭവ സമയത്ത് വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.അടയന്തിര ലാന്‍ഡിംഗ് നടത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

കര്‍ണാടകയിലെ ഐഎന്‍എസ് കദംബ നാവിക താവളത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ച കടല്‍ക്കാക്കയെ കണ്ടെത്തി; ദുരൂഹത

കാര്‍വാര്‍: കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത്, ഐഎന്‍എസ് കദംബ നാവിക താവളത്തിന് സമീപം, ചൈനീസ് നിര്‍മ്മിത ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു ദേശാടന കടല്‍ക്കാക്കയെ കണ്ടെത്തി. ഇത് നാട്ടുകാരില്‍ കൗതുകവും അതുപോലെ സംശയവും ഉണര്‍ത്തി. ഉത്തര കന്നഡ ജില്ലയിലെ തിമ്മക്ക ഗാര്‍ഡന് സമീപമാണ് പരിക്കേറ്റ നിലയില്‍ പക്ഷിയെ കണ്ടെത്തിയത്. പരിശോധനയില്‍ പക്ഷിയുടെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന അസാധാരണമായ ഉപകരണം കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ വിവരം വനം വകുപ്പിന്റെ മറൈന്‍ ഡിവിഷനെ അറിയിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, ചൈനീസ് അക്കാദമി …

ഉദുമയില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവ് പിടികൂടി; ആസാദ് നഗര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ഉദുമ നമ്പ്യാര്‍ കീച്ചലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 1.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുഡ്‌ലു ചൗക്കി ആസാദ് നഗറിലെ എം അഹമ്മദിനെ അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നമ്പ്യാര്‍ കീച്ചലില്‍ എത്തിയത്. പ്രൈവറ്റ് ഓട്ടോയെ കണ്ട് സംശയം തോന്നിയ എക്‌സൈസ് തടഞ്ഞ് നിര്‍ത്തി …

ഷിറിയയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; യുഡിഎഫ് പ്രവര്‍ത്തകന്റെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറ്റി, 4 പേര്‍ക്ക് പരിക്ക്, ഒരാള്‍ അറസ്റ്റില്‍, രണ്ട് കാറുകള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ ചൊല്ലി ഷിറിയയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. ബുധനാഴ്ച രാത്രി ഉണ്ടായ സംഭവത്തില്‍ കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇരുപക്ഷത്തെയും രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഘര്‍ഷത്തിനു തുടക്കമായതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഷിറിയ പള്ളിക്കു സമീപത്ത് കാര്‍ നിര്‍ത്തിയിറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷിറിയ നൗഫല്‍ മന്‍സിലിലെ മുഹമ്മദ് ഇക്ബാലി(38)നെ ഇരുമ്പു വടി കൊണ്ട് അടിക്കുകയും …

വിമാനത്താവളത്തില്‍വച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചു; വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സൈബറാക്രമണം

മുംബൈ: വിമാനത്താവളത്തില്‍വച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ വ്യാപക സൈബറാക്രമണം. മുംബൈ വിമാനത്താവളത്തിലെത്തിയ കോലിയും അനുഷ്‌കയും പുറത്തേയ്ക്കു നടന്നു വരുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രാജസ്ഥാനിലെ വരാ ഘട്ടിലുള്ള വൃന്ദാവന്‍ ആശ്രമത്തില്‍ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു കോലിയും അനുഷ്‌കയും. കോലി പുറത്തേയ്ക്കു നടക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ ഒരു ആണ്‍കുട്ടി സെല്‍ഫിയെടുക്കാന്‍ താരത്തിന്റെ മുന്നിലേക്കു വരുന്നതും സുരക്ഷാ …

എസ്.ഐ.ആര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് 24.95 ലക്ഷം പേര്‍; പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) വഴി പട്ടികയില്‍നിന്നു പുറത്താകുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 24.95 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത്.https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പോയി ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാവുന്നതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും പട്ടിക കൈമാറും. പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരസിച്ചു. പുറത്താക്കല്‍ …

കാലിഫോണിയ ലോംഗ് ബീച്ചിലെ പ്രമുഖ ഇന്ത്യൻ റസ്‌റ്റോറന്റ് ഉടമ ഇമിഗ്രേഷൻ കസ്റ്റഡിയിൽ : ഗ്രീൻ കാർഡ് അപേക്ഷക്കിടെ തടങ്കലിൽ

പി പി ചെറിയാൻ ലോംഗ് ബീച്ച് (കാലിഫോർണിയ): ലോംഗ് ബീച്ച് ബെൽമോണ്ട് ഷോറിലെ പ്രശസ്തമായ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്‌റ്റോറന്റ് ഉടമ ബബിൾജിത് “ബബ്ലി” കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 1-ന് ബയോമെട്രിക്‌സ് സന്ദർശനത്തിനെത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്‌റ്റോറന്റ് നടത്തിവരുന്ന കൗറിനെ നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐ സി ഇ പ്രോസസ്സിംഗ് സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്. 30 വർഷത്തിലേറെയായി ലോംഗ് ബീച്ചിൽ …

കറന്തക്കാട് ശാന്തിനഗറിലെ കെ. ശാരദ അന്തരിച്ചു

കാസര്‍കോട്: കറന്തക്കാട്, ശാന്തിനഗര്‍, ചന്തം നിവാസിലെ ശാരദ (87) അന്തരിച്ചു. പരേതനായ ചന്തഭണ്ഡാരിയുടെ ഭാര്യയാണ്. മക്കള്‍: കെ. വിജയ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), കെ. കസ്തൂരി, കെ. നിര്‍മ്മല (മുന്‍ നഗരസഭാ കൗണ്‍സിലര്‍), കെ. അശോക (കാരവല്‍). മരുമക്കള്‍: ഉമാവതി, രാധാകൃഷ്ണ, ദാമോദര. സഹോദരങ്ങള്‍: അനസൂയ, അഹല്യ, പരേതരായ യാദവ, സുകുമാര.

പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വൈശാഖ് (17) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. അച്ഛന്‍ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്ണവ് ഉണര്‍ന്ന് നോക്കിയപ്പോള്‍ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ ജനലില്‍ …

ട്രെയിൻ ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാൽ പണമടയ്ക്കണം, നിരക്ക് ഇങ്ങനെ

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ …