കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ 1985-90 കാലത്ത് പഠിച്ചവരുടെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം, ‘രണ്ടാമൂഴം’ ശനിയാഴ്ച കോളേജില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കവി മുരുകന്‍ കാട്ടാക്കട, ഡോ. ഖാദര്‍ മാങ്ങാട്, ഡോ.പ്രസാദ്, സിനിമാ നടി പാര്‍വതി, പ്രമോദ് രാമന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഈവന്റ് ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ ടി കെ അധ്യക്ഷത വഹിക്കും. അധ്യാപകരെ ആദരിക്കും. പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.
ലഹരിക്കെതിരെ കുട്ടികളുടെ നാടകം, പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഗാനലാപം, ഭാരതനാട്യം, സംഘ നൃത്തം തിരുവാതിര, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറും.
വൈകുന്നേരം സിനിമ ടിവി താരങ്ങളായ നസീര്‍ സംക്രാന്തി, പോള്‍സണ്‍, ഭാസി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലക്കി സ്റ്റാര്‍ സൂപ്പര്‍ കോമഡി ഷോ അരങ്ങേറും. വ്യാഴാഴ്ച 4 മണിക്ക് കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടത്തും. സ്വാഗത ഗാനത്തിന്റെ പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടന്നു ഇവന്റ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ ടി. കെ, കെ.ടി. രവികുമാര്‍, ജയചന്ദ്രന്‍. കെ, അഷറഫ് കൈന്താര്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, പി എം മുഹമ്മദ് അന്‍വര്‍, സലാം കളനാട് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.







