തിരുവനന്തപുരം: 30 വര്‍ഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയന്‍ നമ്പൂതിരി (60) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
പാലക്കാട് കോട്ടായില്‍ നിന്നും ആറ്റുകാല്‍ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിജയന്‍ നമ്പൂതിരി തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ സവിത. മക്കള്‍ ആരഭി ജി എന്‍, അദ്വൈത് ജി എന്‍.







