കണ്ണൂര്‍: ബസ് യാത്രക്കാരന്റെ 9000 രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിയായ ജാഫറി(32)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പിഎ ബിനു മോഹന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കൂടാളിയിലെ പിവി ഹരീന്ദ്ര കുമാറാണ് പോക്കറ്റടിക്കിരയായത്. കാഞ്ഞിരങ്ങാടു നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മേലെ ചൊവ്വയില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പോക്കറ്റടിക്കു പിന്നില്‍ ജാഫര്‍ ആണെന്നു വ്യക്തമായത്.







