മലപ്പുറം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചെറൂര്‍ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഖബറടക്കം നടത്തും. പത്തുവര്‍ഷം മുമ്പാണ് നിസാറുമായുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍വച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തര്‍ക്കം നടന്നിരുന്നു. ഇതിന് ശേഷമാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചതിനെത്തുടര്‍ന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







