കാസര്‍കോട്: ഒരു കുട്ടിയുടെ മാതാവായ യുവതിയെ കയറിപ്പിടിച്ചതായി പരാതി. കേസെടുത്ത ബദിയഡുക്ക പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പടുപ്പ്, ശങ്കരംപാടി, മാരിപ്പടുപ്പിലെ കെ.വി ഷിബു (48)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ പുത്തിഗെ ബാഡൂരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവതി താമസിക്കുന്ന സ്ഥലത്തെത്തി കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ ഷിബു ഓടിപ്പോവുകയായിരുന്നു







