രണ്ടുദിവസത്തെ പഴക്കം, കാസര്‍കോട് തായലങ്ങാടിയില്‍ റെയില്‍പ്പാളത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി, മോര്‍ച്ചറിയിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് തായലങ്ങാടിയില്‍ റെയില്‍പ്പാളത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് പള്ളത്തെ റെയില്‍പ്പാളത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതെന്നാണ് വിവരം. 52 വയസ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. വിവരത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page