കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ സഹായിച്ചുവെന്ന വിരോധത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിന്റെ മുഖത്തേക്ക് തുപ്പുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കുംബഡാജെയിലെ ഫാറൂഖി (43)ന്റെ പരാതിയില്‍ മുഹമ്മദ് സിയാബുദ്ദീന്‍ എന്ന ആള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഏഴര മണിയോടെ കുംബഡാജെ, സിഎച്ച് നഗറിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കണ്ടക്ടര്‍ മൊയ്തീന്‍ എന്നയാളെ സഹായിച്ചുവെന്ന വിരോധത്തിലാണ് അക്രമം നടത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







