കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഹിറ്റായി മാറിയ ‘പോറ്റിയെ കേറ്റിയേ…’ പാരഡി ഗാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ പാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയിലാണ് പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.








