കാസര്‍കോട്: ആസ്റ്റര്‍ മിംസില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് ജനുവരി 15 വരെ തുടരും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു സൗജന്യ കണ്‍സള്‍ട്ടേഷനുണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനു പുറമെ ലാബ് ടെസ്റ്റുകള്‍ക്ക് 25 ശതമാനം ഓഫര്‍ നല്‍കും. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കു പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ക്യാമ്പിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ 7034534522 നമ്പരുമായി ബന്ധപ്പെടണം.







