കാസര്‍കോട്: മൂന്നാമത് ബേക്കല്‍ ബീച്ച് ഫെസ്റ്റ് 20 മുതല്‍ 31 വരെ ആഘോഷിക്കും. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് ഉത്സവം. ബിആര്‍ഡിസി കേരള വിനോദ സഞ്ചാര വകുപ്പ്, ബേക്കല്‍ ബീച്ച് ടൂറിസം പ്രമോഷന്‍ ഐഎന്‍സി, ജില്ലാ കുടുംബശ്രീ മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രഗത്ഭ ചലച്ചിത്രകാരന്‍ മണി രത്‌നം, നടി മനീഷ കൊയ്‌രാള, ഫോട്ടോഗ്രാഫര്‍ രാജീവ് മേനോന്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. സംഗീത ദൃശ്യ പരിപാടികള്‍, സാംസ്‌കാരിക സന്ധ്യകള്‍ എല്ലാ ദിവസവുമുണ്ടായിരിക്കും. സ്റ്റേജ് പരിപാടികളില്‍ രമ്യ നമ്പീശനും സംഘവും കലാവിരുന്നൊരുക്കും. റാപ്പ് വേടന്‍, റിമിടോമി, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്, അലോഷി, അപര്‍ണ്ണ ബാലമുരളി, പ്രസീദ, ഷാഫി, ആര്യ ദയാല്‍, പുഷ്പവതി തുടങ്ങിയ കലാ പ്രതിഭകളും പരിപാടികള്‍ അവതരിപ്പിക്കും. ഫുഡ് കോര്‍ട്ടുകളുമുണ്ടായിരിക്കും.







