കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. 28 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തു കോയ തങ്ങള്‍ നയിക്കുന്ന യാത്ര ജില്ലയിലെത്തും. ഉച്ചക്ക് 12 മണിക്ക് തളങ്കരയില്‍ യാത്രയെ സ്വീകരിക്കും.
സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, താജുദ്ദീന്‍ ദാരിമി പടന്ന, അബ്ദുല്‍ മജീദ് ബാഖവി, ബഷീര്‍ ദാരിമി തളങ്കര, റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.
മുഖ്യരക്ഷാധികാരികള്‍: ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യഹ് യ തളങ്കര, ബഷീര്‍ ബോളി ബോള്‍. രക്ഷാധികാരികള്‍: അബ്ദുസ്സലാം ദാരിമി, എം.എസ് തങ്ങള്‍ മദനി, ചെങ്കളം അബ്ദുല്ല ഫൈസി, സിദിഖ് നദ്വി, അബ്ബാസ് ഫൈസി പുത്തിഗെ. ചെയര്‍മാന്‍: എ അബ്ദുല്‍ റഹ്‌മാന്‍. ജനറല്‍ കണ്‍വീനര്‍: ബഷീര്‍ ദാരിമി തളങ്കര. ട്രഷറര്‍: കെ.എം ഹനീഫ്. മജീദ് ബാഖവി (വര്‍ക്കിംഗ് ചെയര്‍മാന്‍),
സിയാദ് തെരുവത്ത്, ശംസുദ്ദീന്‍ തായല്‍ (വര്‍ക്കിംഗ് കണ്‍വീനര്‍മാര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.







