ഡാളസ്: അമേരിക്കന്‍ യാത്രയുടെ പ്രധാന ലക്ഷ്യം അമേരിക്കയില്‍ പ്രസവം നടത്തുകയും, കുട്ടിക്ക് യുഎസ് പൗരത്വം നേടിയെടുക്കുകയുമാണെന്ന് കരുതുന്ന ടൂറിസ്റ്റുകളുടെ വിസാ അപേക്ഷകള്‍ അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ നിരസിക്കുന്നു. ഈ ലക്ഷ്യവമായി അമേരിക്കയിലേക്ക് വരുന്നതിനെ ”ബര്‍ത്ത് ടൂറിസം” എന്നാണ് പറയുന്നത്.
യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ 14-ാംഭരണ ഘടന ഭേദഗതി പ്രകാരം സ്വയം പൗരത്വം നേടുന്നു. ഈ ആനുകൂല്യം ലാക്കാക്കി എത്തുന്ന വിദേശികള്‍ കുട്ടിക്ക് പൗരത്വം ലഭിക്കാനുള്ള ലക്ഷ്യത്തോടെ മാത്രം യു.എസ്. യാത്ര ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
വിസാ അപേക്ഷകര്‍ അവരുടെ യാത്ര താല്‍ക്കാലികവും നിയമപരവുമാണ് എന്ന് തെളിയിക്കേണ്ടതാണ്, ഉദാഹരണത്തിന് വിനോദയാത്ര, കുടുംബസമേതം സന്ദര്‍ശനം എന്നിവക്കു പിന്നില്‍ പ്രസവ ലക്ഷ്യമുണ്ടെന്നുന്ന് സംശയിച്ചാല്‍, ഇന്റഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് അനുസരിച്ച് വിസ നിരസിക്കപ്പെടാം.
വിസാ അനുവദിച്ചാലും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു സാങ്കേതികമായി പ്രസവ ലക്ഷ്യവുമായി എത്തുന്നവരുടെ അമേരിക്കന്‍ പ്രവേശനം നിരസിക്കാവുന്നതാണ്. യാത്രയുടെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കരുതെന്നു യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിസ അപേക്ഷകരെ മുന്നറിയിക്കുന്നുണ്ട്.







