കുമ്പളയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറി; ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആശുപത്രിയില്‍ വച്ച് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സൂരംബയല്‍ സ്വദേശി സന്തോഷ് കുമാറി(30)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ആണ് സംഭവം. ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിയ യുവാവ് രോഗിയുടെ അടുത്തുണ്ടായിരുന്ന നഴ്‌സിനെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 21 കാരിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവാദ പരാമര്‍ശം: തെറ്റുപറ്റിയെന്ന് എം എം മണി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി ശാപ്പാടടിച്ച വോട്ടര്‍ന്മാര്‍ പണിതന്നുവെന്ന പരാമര്‍ശം തെറ്റായിപ്പോയെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം മണി. ഞായറാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മണി ഖേദ പ്രകടനം നടത്തിയത്. അങ്ങിനെ പറഞ്ഞുപോയത് പിശകാണ്. വോട്ടെണ്ല്‍ ദിവസത്തെ സാഹചര്യത്തില്‍ അങ്ങിനെ പറഞ്ഞു പോയതാണ്. തന്റെ അഭിപ്രായം തെറ്റാണെന്നു സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞ നിലപാടിനെ അംഗീകരിക്കുന്നു- എം എം മണി പറഞ്ഞു.പഞ്ചായത്തു …

മൊഗ്രാൽ പുത്തൂരിൽ റിക്കാർഡ് ഭൂരിപക്ഷവുമായി മാഷിദ മുഹമ്മദ്; പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുസ്ലിം ലീഗ്

മൊഗ്രാൽ പുത്തൂർ : പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മെഗ്രാൽ പുത്തൂർ പഞ്ചായത്ത് 17-ാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി മാഷിദ മുഹമ്മദിന് ചരിത്ര വിജയം. 916 വോട്ടാണ് ഇവിടെ പോൾ ചെയ്തത്.അതിൽ 711 വോട്ടും മാഷിആക്കലഭി ച്ചു.എതിർ സ്ഥാനാർത്ഥി വെൽഫയർ പാർട്ടിയിലെ മറിയംബിക്ക് 78 വോട്ടു കൊണ്ടു തൃപ്തിപ്പെട്ടു. 633 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷമാണ് ഈ വാർഡിലെ വോട്ടർമാർ മാഷിദക്കു നൽകിയത്.മുൻ മെമ്പർ നൗഫലിൻ്റെ നേതൃത്വത്തിൽ നടത്തിയ വികസന മുന്നേറ്റവും മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടത്തിയ ജനക്ഷേമ …

അമേരിക്കയിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് വെടിയേറ്റതായി വിവരം

വാഷിങ്ടണ്‍: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെപ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. റോഡ് ഐലന്‍ഡിലെ സര്‍വകലാശാല കാമ്പസില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റതായും റിപ്പോർട്ട്‌ ഉണ്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വൈകീട്ട് 4.15-ഓടെയാണ് സര്‍വകലാശാല അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാവരും സുരക്ഷിത സ്ഥലങ്ങളില്‍ തുടരാനും മൊബൈല്‍ഫോണുകള്‍ ഉള്‍പ്പെടെ സൈലന്റായി സൂക്ഷിക്കാനും നിര്‍ദേശമുണ്ടായി. സംഭവത്തില്‍ എഫ്ബിഐ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളോട് ക്യാമ്പസിനു പുറത്തേക്ക് പോകുന്നത് …

കോളിച്ചാലിൽ സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. ഭാര്യ ഷിജിയും ഒന്നര വയസ്സുള്ള കുട്ടിയും സ്കൂട്ടറിൽ ഉണ്ടായിരുന്നു. മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. അമിത വേഗതയിൽ വന്ന ആൾട്ടോ കാർ സ്കൂട്ടറിൽ ഇടിക്കുക യായിരുന്നു. ഇടിയിൽ മൂവരും തെറിച്ചു വീണെങ്കിലും കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. …