മൊഗ്രാൽ പുത്തൂർ : പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മെഗ്രാൽ പുത്തൂർ പഞ്ചായത്ത് 17-ാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി മാഷിദ മുഹമ്മദിന് ചരിത്ര വിജയം. 916 വോട്ടാണ് ഇവിടെ പോൾ ചെയ്തത്.അതിൽ 711 വോട്ടും മാഷിആക്കലഭി ച്ചു.എതിർ സ്ഥാനാർത്ഥി വെൽഫയർ പാർട്ടിയിലെ മറിയംബിക്ക് 78 വോട്ടു കൊണ്ടു തൃപ്തിപ്പെട്ടു. 633 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷമാണ് ഈ വാർഡിലെ വോട്ടർമാർ മാഷിദക്കു നൽകിയത്.മുൻ മെമ്പർ നൗഫലിൻ്റെ നേതൃത്വത്തിൽ നടത്തിയ വികസന മുന്നേറ്റവും മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുമാണ് ചരിത്ര വിജയത്തിന് കാരണമെന്ന് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.







