കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുളിയാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 18 സീറ്റുകളില്‍ 12 എണ്ണം യുഡിഎഫ് നേടി. നിലവില്‍ പഞ്ചായത്ത് ഭരണം കൈയ്യാളിയിരുന്ന എല്‍ഡിഎഫിനു മൂന്നു സീറ്റ് ലഭിച്ചു. ബിജെപിക്കും മൂന്നു സീറ്റു ലഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ രണ്ടു സീറ്റുകള്‍ ബിജെപിയാണ് പിടിച്ചെടുത്തത്. മറ്റു രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും വിജയിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകള്‍ അധികം ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റ് ഇടതിനും ഏഴു സീറ്റ് യുഡിഎഫിനും ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.







