കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ പനയാല്‍, ബങ്ങാട് വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായ കുമാരന്‍ ആണ് വിജയിച്ചത്.
അഞ്ചാം വാര്‍ഡായ അമ്പങ്ങാട് വാര്‍ഡില്‍ സി പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗം വി വി സുകുമാരന്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ എം പി എ ഷാഫിയാണ് വിജയിച്ചത്.







