കാസര്‍കോട്: പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കുണിയ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് 724 വോട്ടിന്റെ ഭൂരിപക്ഷം. ബി എ ഷാഫിയാണ് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി 500ല്‍ പരം വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്.
കൂടാനം വാര്‍ഡില്‍ 178 വോട്ടിന് യു ഡി എഫിലെ കാര്‍ത്യായനിയും ആയംപാറ വാര്‍ഡില്‍ സി പി എമ്മിലെ കെ ഗംഗാധരന്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തിലും അമ്പലത്തറ വാര്‍ഡില്‍ എല്‍ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സബിതയും വിജയിച്ചു. തന്നിത്തോട് വാര്‍ഡില്‍ യു ഡി എഫ് 270 വോട്ടിനു വിജയിച്ചു.







