ഇടുക്കി: ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ശാപ്പാട് കഴിച്ചു ഏമ്പക്കം വിട്ടു നടന്ന
വോട്ടര്‍മാര്‍ നന്ദികേടു കാണിച്ചുവെന്ന് സിപിഎം നേതാവ് എംഎം മണി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതോ നൈമിഷികമായ വികാരത്തിന് വോട്ടു ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നത്. ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? ആനുകൂല്യങ്ങള്‍ വാങ്ങിച്ചവര്‍ പണി തന്നിരിക്കുകയാണ്-അദ്ദേഹം തുറന്നടിച്ചു.
എംഎം മണിയുടെ പരാമര്‍ശം വിവാദത്തിനു വഴി വച്ചു. തിരിച്ചടിയെ കുറിച്ച് പരിശോധിക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.







