കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തില്‍ ഫലം പുറത്തു വന്ന ആറു വാര്‍ഡുകളില്‍ അഞ്ചിടത്തും മുസ്ലീംലീഗ് വിജയിച്ചു. ഒരിടത്ത് ബി ജെ പി വിജയിച്ചു.
അഞ്ചാം വാര്‍ഡായ ഉജാറില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മമത ശാന്താരാമ ആള്‍വ വിജയിച്ചു.
ഒന്നാം വാര്‍ഡായ കുമ്പോലില്‍ മുസ്ലിം ലീഗിലെ കൗസര്‍ നൂര്‍ജമാല്‍ വിജയിച്ചു. മുഖ്യ എതിരാളിയായ എസ്ഡിപിഐയിലെ റുഖിയ അന്‍വറിനെയാണ് തോല്‍പ്പിച്ചത്. വാശിയേറിയ പോരാട്ടം നടന്ന ഉളുവാറില്‍ 90ല്‍പ്പരം വോട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ നാഫിയ വിജയിച്ചു.
ബംബ്രാണയില്‍ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി എംപി ഖാലിദ് 500ല്‍പ്പരം വോട്ടുകള്‍ക്കും വിജയിച്ചു.







