കാസര്‍കോട്: പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം. ആകെയുള്ള 24 സീറ്റുകളില്‍ 12 എണ്ണത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍ ഭരണം ഉറപ്പാക്കി. 11 വാര്‍ഡുകളിലാണ് യു ഡി എഫ് വിജയിച്ചത്. പെരുന്തട്ട വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ജയലക്ഷ്മി വിജയിച്ചു.
തച്ചങ്ങാട് വാര്‍ഡില്‍ രണ്ടു വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വില്ലേജില്‍ ആദ്യമായിട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ശോഭയാണ് സി പി എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. അതേസമയം ബി ജെ പി സ്ഥാനാര്‍ത്ഥി യു ഡി എഫിനു പിന്തുണ നല്‍കിയാല്‍ തുല്യ നിലയിലാകും. ബി ജെ പി പിന്തുണക്കുകയും യു ഡി എഫ് അത് സ്വീകരിക്കുകയും ചെയ്താല്‍ നറുക്കെടുപ്പിലൂടെയായിരിക്കും പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. ഇങ്ങിനെ സംഭവിക്കുമോയെന്ന ചര്‍ച്ചയിലാണ് വോട്ടര്‍മാര്‍.







