കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ ലീഡ്‌നില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കെ എല്‍ ഡി എഫ് 9 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. യു ഡി എഫ് 7 വാര്‍ഡുകളില്‍ രണ്ടിടത്ത് ബി ജെ പിയും ആണ് ഇപ്പോള്‍ മുന്നിലുള്ളത്. നേരത്തെ ഇടതു-വലതു മുന്നണികള്‍ എട്ടു സീറ്റുകളില്‍ വീതവും രണ്ടിടത്തു ബി ജെ പിയും ലീഡ് ചെയ്യുകയായിരുന്നു. വിജയപ്രഖ്യാപനത്തിനു ജനങ്ങളും വോട്ടര്‍മാരും രാഷ്ട്രീയ സംഘടനകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലപ്രഖ്യാപനം താമസിയാതെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ ബി ജെ പി കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ആവേശകരമായ മുന്നേറ്റത്തിനിടയിലല്‍ ബി ജെ പിയുടെ ശക്തി കേന്ദ്രമായ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ആ സംഘടന കനത്ത തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ചയും പ്രകടമാവുന്നുണ്ട്. കുമ്പള ഗ്രാമപഞ്ചായത്തില്‍ ബി ജെ പിക്കു നിലവിലുണ്ടായിരുന്ന സീറ്റുകളില്‍ നാലിടത്ത് പിന്നിലായിട്ടുണ്ട്.







