കാസര്‍കോട്: സി പി എം ഭരണത്തിലുള്ള ദേലംപാടി പഞ്ചായത്തില്‍ രണ്ട് സി പി എം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി റിബലുകള്‍ തോല്‍പ്പിച്ചു. ഫലം പുറത്തു വന്ന 7 വാര്‍ഡുകളില്‍ ഒന്നാംവാര്‍ഡായ ഉജംപാടിയില്‍ സി പി എം റിബല്‍ സ്ഥാനാര്‍ത്ഥി ഐത്തപ്പ നായ്ക്ക് 275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. രണ്ടാം വാര്‍ഡായ ദേലംപാടിയില്‍ സി പി എം റിബലായി മത്സരിച്ച മുസ്തഫ ഹാജി 177 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. മൂന്നാം വാര്‍ഡായ ബെള്ളിപ്പാടിയിലെ ബി ജെ പിയിലെ ധനഞ്ജയ 201വോട്ടിനും നാലാം വാര്‍ഡായ പരപ്പയില്‍ ലീഗിലെ സൈറ എ ബി ബഷീറും 502 വോട്ടുകള്‍ക്ക് വിജയിച്ചു. അഞ്ചാം വാര്‍ഡായ പുതിയമ്പലത്ത് സി പി എമ്മിലെ ബിന്ദു 98 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 7-ാം വാര്‍ഡ് വെള്ളക്കാനയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ദിനേശയ്ക്ക് 91 വോട്ട് ഭൂരിപക്ഷം ലഭിച്ചു. മറ്റു വാര്‍ഡുകളിലെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.







