തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി കോര്‍പറേഷന്‍ ഭരണം ബി ജെ പി പിടിച്ചെടുത്തു. 101 അംഗ കോര്‍പറേഷന്‍ ഭരണ സമിതിയില്‍ ഫലമറിഞ്ഞ 98 വാര്‍ഡുകളില്‍ ബി ജെ പിക്ക് 50 വാര്‍ഡുകള്‍ ലഭിച്ചു. നിലവില്‍ ഭരണം നടത്തുന്ന എല്‍ ഡി എഫിന് 26വും യു ഡി എഫിന് 19വും വാര്‍ഡ് ലഭിച്ചു. 3 വാര്‍ഡുകളിലെ ഫലം അറിയാനുണ്ട്. ഒരു വാര്‍ഡില്‍ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തലസ്ഥാനത്ത് ബി ജെ പി നടത്തിയ മുന്നേറ്റം പാര്‍ട്ടിയുടെ തെക്കന്‍ ജില്ലകളിലെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യവും ജനപിന്തുണയും വിളിച്ചു പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഈ വിജയം ബി ജെ പിക്ക് ആവേശമായി മാറുമെന്ന് പൊതുവെ കരുതുന്നു.







