കാസര്‍കോട്:കടുത്ത ചൂടില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി എസ് വൈ എസ് ഒരുക്കിയ തണ്ണീര്‍പന്തല്‍ ശ്രദ്ധേയമായി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ബൂത്തായ കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്താണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്.

കേരള മുസ്ലീം ജമാഅത്തിന്റെ സഹകരണത്തോടെയാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍,യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷാഫി ഉള്‍പ്പെടെ നിരവധി പേര്‍ തണ്ണീര്‍ പന്തലില്‍ എത്തി ദാഹമകറ്റി. എസ് വൈ എസ് പ്രവര്‍ത്തകനായ മമ്മു കുണിയ നേതൃത്വം നല്‍കി.







