മടിക്കേരി: ഭാര്യയുള്‍പ്പെടെ നാലു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് വധശിക്ഷ. വയനാട് സ്വദേശി ഗിരീഷി(38)നെയാണ് വീരാജ്‌പേട്ട രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. 2025 മാര്‍ച്ച് 27ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ഗിരീഷ് ഭാര്യയുടെ വീരാജ്‌പ്പേട്ട, പൊന്നംപ്പേട്ടെ, ബെഗൂരിലെ വീട്ടിലായിരുന്നു താമസം. നാഗിയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളാണ് കാവേരി. ഗിരീഷിനും ഭാര്യയും മക്കളുമുണ്ടായിരുന്നു. എന്നാല്‍ നാഗി ഭര്‍ത്താവായ സുബ്രഹ്‌മണ്യത്തെ ഒഴിവാക്കിയാണ് ഗിരീഷിന്റെ കൂടെ ജീവിതം ആരംഭിച്ചത്. ഇരുവരും സ്വകാര്യ എസ്റ്റേറ്റിലെ ജോലിക്കിടയിലാണ് പ്രണയത്തിലായത്.
ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയ ശേഷം നാഗിക്ക് പരപുരുഷ ബന്ധം ഉണ്ടെന്നായിരുന്നു ഗിരീഷിന്റെ സംശയം. ഇതിന്റെ പേരില്‍ നിത്യവും വഴക്കു പതിവായിരുന്നുവെന്നു പറയുന്നു. സംഭവദിവസവും ഇരുവരും വഴക്കില്‍ ഏര്‍പ്പെടുകയും കൂട്ടക്കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്.







