കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ കനത്ത പോളിംഗ്. ഉച്ചക്ക് 2.15 മണിവരെ 56.52 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. രാവിലെ വോട്ടിംഗില്‍ മന്ദത ആയിരുന്നുവെങ്കിലും ഉച്ചയോടെ ചിത്രം മാറുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകള്‍ക്കു മുന്നിലും നീണ്ട നിരകള്‍ രൂപം കൊണ്ടു. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ മിക്ക ബൂത്തുകളിലും നിശ്ചിത സമയ പരിധിക്കകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് സൂചന. തൃശൂരില്‍ 55.49 ശതമാനം പേര്‍ വോട്ടു ചെയ്തു. പാലക്കാട്ട് 57.75 ശതമാനം പേരും മലപ്പുറത്ത് 59.21 ശതമാനം പേരും കോഴിക്കോട്ട് 57.74 ശതമാനം പേരും വോട്ടു ചെയ്തു. വയനാട്ടില്‍ 56.57 ശതമാനവും കണ്ണൂരില്‍ 55.72 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി. നീലേശ്വരം നഗരസഭയില്‍ 61.73 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ 52.96 ശതമാനം പേരും കാസര്‍കോട് നഗരസഭയില്‍ 50.31 ശതമാനം പേരും വോട്ടു ചെയ്തു.








