മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയകാലം കൊണ്ട് ഇടം നേടിയ അഭിനേത്രിയാണ് ഹരിത ജി. നായര്‍. ‘കസ്തൂരിമാന്‍’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ ‘ശ്രേയ’ എന്ന കഥാപാത്രം ഹരിതയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. തിങ്കള്‍ക്കലമാന്‍, ശ്യാമാംബരം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് ഹരിത. ഇപ്പോള്‍ ചെമ്പരത്തി എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് എഡിറ്റര്‍ വിനായകുമായുള്ള വിവാഹം നടന്നത്. എന്നാല്‍ പുതിയ വാര്‍ത്ത ഹരിത ജി നായരും ഭര്‍ത്താവ് സിനിമാ എഡിറ്റര്‍ വിനായകും വേര്‍പിരിയുന്നുവെന്നാണ്. ഹരിത തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. 15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം 2023 ലാണ് ഇവര്‍ ദാമ്പത്യജീവിതം ആരംഭിച്ചത്. നഴ്‌സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ‘ഏകദേശം ഒന്നര വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ച ശേഷം, ഞാനും വിനായക് വി.എസും ഞങ്ങളുടെ വിവാഹബന്ധം ആരോഗ്യകരവും സമാധാനപരവുമായ രീതിയില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുന്നു’- ഹരിത സോഷ്യല്‍ മീഡിയിയില്‍ കുറിച്ചു. ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ തങ്ങള്‍ക്കിടെയില്‍ നില്‍ക്കട്ടേയെന്നും സ്വകാര്യത മാനിക്കണമെന്നും താരം പറയുന്നു. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.’ എന്നാണ് ഹരിത പങ്കുവച്ച കുറിപ്പ്.







