മൊഗ്രാൽ:മൊഗ്രാൽ ശാഫി ജുമാ മസ്ജിദിനടുത്തെ പരേതനായ അബ്ദുൽ റഹ്മാൻ- ആയിഷ ദമ്പതികളുടെ മകൾ ടിവിഎസ് റോഡിലെ ഫാത്തിമാ സിഎം അബ്ദുള്ളക്കുഞ്ഞി അന്തരിച്ചു.
രണ്ട് പതിറ്റാണ്ടുകാലം കുമ്പള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയോട് ഏറെ ബഹുമാനം പ്രകടിപ്പിച്ചിരുന്ന ഫാത്തിമാ അബ്ദുള്ളക്കുഞ്ഞി അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വായനയിലും, എഴുത്തിലും താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.കമല സുരയ്യയെ പറ്റി ആമീൻ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. സാഹിത്യ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഫാത്തിമ ജില്ലയിൽ വിവിധ സാഹിത്യ- സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.
കോൺഗ്രസ് നേതാവ് സി എം അബ്ദുള്ളക്കുഞ്ഞിയാണ് ഭർത്താവ്.അൻസിഫ് ഏക മകൻ.അഷ്റഫ് സഹോദരൻ . മരുമകൾ:ജെനിഫർ ദേളി.







