കാസര്‍കോട്: വിദ്യാനഗര്‍, നെല്‍ക്കള കോളനിയില്‍ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ ചന്ദ്ര-സുശീല ദമ്പതികളുടെ മകന്‍ അജയന്‍ (28) ആണ് മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കാരനായ അജയന്‍ വീട്ടില്‍ തനിച്ചാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീട് അടഞ്ഞു കിടക്കുന്നതു കണ്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന്
കേസെടുത്തു. സഹോദരങ്ങള്‍: അംബിക, അജന്ത, അശ്വതി, പരേതനായ അശോകന്‍.







