കാസര്‍കോട്: വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു.
കാഞ്ഞങ്ങാട്, അരയി, വലിയ വീട്ടിലെ പ്രവാസി സുബിന്റെ ഭാര്യ സഞ്ജന (23)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സുബിന്റെ പിതാവ് കാര്യസ്ഥനായി ജോലി നോക്കുന്ന അടുക്കത്ത് പറമ്പില്‍ രവീന്ദ്രന്‍ എന്ന ആളുടെ തോട്ടത്തിലെ വാഴയ്ക്ക് വെള്ളം നനയ്ക്കുകയായിരുന്നു സഞ്ജന. ഇതിനിടയില്‍ ക്ഷീണം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നുവത്രെ. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഇരിയ, ഗുരുപുരം, ബാലൂരിലെ സുരേശന്‍- സൗമ്യ ദമ്പതികളുടെ മകളാണ് സഞ്ജന. സഹോദരങ്ങള്‍: ശ്രേയ, സയന.







