കാസര്‍കോട്: മാതൃസഹോദരനും മാതാവും വഴക്കിടുന്നതിനിടയില്‍ 17 കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. 34 കാരനായ മാതൃസഹോദരന് എതിരെ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ മാതാവും മാതാവിന്റെ സഹോദരനും അയല്‍ വീടുകളിലാണ് താമസം. തിങ്കളാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ഇടപെട്ടപ്പോള്‍ ഉടുമുണ്ട് അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയും സ്ഥലത്തുണ്ടായിരുന്ന വടിയെടുത്ത് അടിക്കുകയുമായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി ചികിത്സ തേടിയ ശേഷമാണ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി.







