കാസര്‍കോട്: കുമ്പള- മഞ്ചേശ്വരം റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 287(ഇ) ലെവല്‍ ക്രോസ് (മുട്ടം റയില്‍വേ ക്രോസ്) 15നു രാവിലെ എട്ടു മണി മുതല്‍ 16 ന് വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്നു മംഗളൂരു അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് റയില്‍വേ ക്രോസ് അടച്ചിടുന്നത്. ഇതിനു പകരമായി യാത്രക്കാര്‍ക്കു റബ് 1231 എ, എല്‍ സി 288(ഉപ്പള ഗേറ്റ്)എന്നിവ വഴി ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.







