കൊച്ചി: പെരുമ്പാവൂര്‍, വെങ്ങോലയില്‍ വോട്ടു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പില്‍ വീട്ടില്‍ രാഘവന്‍ നായര്‍ (80) ആണ് മരിച്ചത്. വെങ്ങോലയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടറാണ്. കുഴഞ്ഞുവീണ രാഘവന്‍ നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.







