കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി കുമ്പള ടൗണില്‍ റോഡ് ഷോ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. എന്നാല്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വ്യത്യസ്ത സ്ഥലങ്ങളില്‍ കോര്‍ണര്‍ യോഗം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍ പറഞ്ഞു. കൊട്ടിക്കലാശം സമാധാന പരമായി നടത്തുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം സീതാംഗോളിയില്‍ റോഡ് ഷോ നടത്തുന്നതിന് എല്‍ ഡി എഫിനും ബി ജെ പിക്കും പൊലീസ് അനുമതി നല്‍കി. വ്യത്യസ്ത സമയങ്ങളില്‍ രണ്ടിടത്തായി റോഡ് ഷോ നടത്തുന്നതിനാണ് അനുമതി.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം സമാധാന പരമായി നടത്തുന്നതിന് പൊലീസ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ദ്രുതകര്‍മ്മസേനയും ലോക്കല്‍ പൊലീസും വിവിധ സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി.







