കൊച്ചി: വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പാമ്പാക്കുട പഞ്ചായത്തിലെ പത്താംവാര്‍ഡായ ഓണക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു (54)ആണ് മരിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാബു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിറവം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടാണ് സിഎസ് രാജന്‍.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലും തെരഞ്ഞെടുപ്പ് മാറ്റി വച്ചു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ തെരഞ്ഞെടുപ്പും മാറ്റി വച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹസീനയാണ് ഞായറാഴ്ച രാത്രി കുഴഞ്ഞു വീണു മരിച്ചത്.







