കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ 35-ാം വാര്‍ഡ് നെല്ലിക്കുന്നില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നു.
ബി ജെ പി സ്ഥാനാര്‍ത്ഥി അശ്വിനി ജി നായിക്കും ലീഗ് സ്ഥാനാര്‍ത്ഥി മെഹ്‌റുന്നീസയും നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥി നജീബയും തമ്മിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്.
യുവമോര്‍ച്ച കാസര്‍കോട് ടൗണ്‍ കമ്മിറ്റി മുന്‍സെക്രട്ടറി, മഹിളാമോര്‍ച്ച കാസര്‍കോട് മണ്ഡലം മുന്‍ ട്രഷറര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുള്ള അശ്വിനി വാര്‍ഡില്‍ പൊതു സമ്മതയാണ്. ഈ വാര്‍ഡില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സഹോദരന്‍ ഹമീദിന്റെ ഭാര്യ മെഹ്‌റുന്നീസയാണ് ബി ജെ പിക്കു കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം ഖമറുന്നീസയ്‌ക്കെതിരെ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി നജീബ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.
നാഷണല്‍ ലീഗിനു മുനിസിപ്പാലിറ്റിയില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന വാര്‍ഡാണിത്.








