എന്നും പിതാവിന്റെ ക്രൂരമര്‍ദ്ദനം; സഹികെട്ട ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിക്കുനേരെ മദ്യപാനിയായ പിതാവിന്റെ ക്രൂരമര്‍ദനം. മര്‍ദനം സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ച് ദിവസവും മാതാവിനെയും തന്നെയും ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കിടിട്ടുണ്ട്. വീട്ടില്‍ പൂട്ടിയിട്ടാണ് മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. രാത്രി വീട്ടില്‍ നിന്നും പുറത്തിറക്കിവിടുമെന്നു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സ്‌കൂളില്‍ പോകാനോ പഠിക്കാനോ വിടുന്നില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page