മുന്നാട് എരമ്പൂരടിയിലെ മാധവി അന്തരിച്ചു

കുണ്ടംകുഴി: മുന്നാട് എരമ്പൂരടിയിലെ മാധവി(85) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി കണ്ണൻ. മക്കൾ: ടി ഗോപി, വേണുഗോപാലൻ, രാജൻ, നാരായണൻ, പുരുഷോത്തമൻ, മധു, ശ്രീലത. മരുമക്കൾ: ലക്ഷ്മി, ശോഭ, ആശ, ദിവ്യ, അഞ്ജലി, പുഷ്പരാജ്. സഹോദരങ്ങൾ: കെ എം ഗോപാലൻ, പരേതരായ ടി രാമൻ, ടി ബമ്പൻ, ചിരുത.

പെര്‍ളയില്‍ തെരുവ് നായയുടെ ആക്രമണം; ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എട്ടു വയസ്സുകാരനെ നായ കടിച്ചു

കാസര്‍കോട്: പെര്‍ളയില്‍ എട്ടു വയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. പെര്‍ള സ്വദേശി സതീശന്റെ മകനാണ് കടിയേറ്റത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ പുറകിലൂടെ വന്ന നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു ദിവസത്തിനിടെ അഞ്ചുപേരെയാണ് ഇവിടെ നായ കടിച്ചത്. പരിക്കേറ്റവരില്‍ നാലുപേരും മുതിര്‍ന്ന ആളുകളായിരുന്നു.

‘ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി, അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല’: കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന സംവാദ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വെച്ചായിരുന്നു സംഭവം. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞു തന്നെയായിരുന്നു കൂടിക്കാഴ്ച. കാണണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. അതിനിടെ സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധര്‍ എന്ന് അന്ന് തന്നെ താന്‍ ചോദിച്ചു. …

ചിപ്സ് കഷണം ശ്വാസനാളത്തില്‍ കുടുങ്ങി; രണ്ട് വയസുകാരന് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ബ്രോങ്കോസ്‌കോപ്പിയിലൂടെ പുതുജീവന്‍

കാസര്‍കോട്: ഭക്ഷണം കഴിക്കുമ്പോള്‍ ചിപ്സ് കഷണം ശ്വാസനാളത്തില്‍ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ രണ്ടുവയസ്സുകാരന് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് പള്‍മനോളജി വിഭാഗം ബ്രോങ്കോസ്‌കോപ്പി നടത്തി പുതുജീവന്‍ നല്‍കി. അടിയന്തര ഘട്ടത്തില്‍ നടത്തിയ കൃത്യമായ ഇടപെടലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിക്ക് പെട്ടെന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ കാസര്‍കോട്ടെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കുകയായിരുന്നു. പരിശോധനയില്‍ ശ്വാസനാളത്തിനുള്ളില്‍ അന്യവസ്തു കുടുങ്ങിയതായി കണ്ടെത്തി. സംഭവം ഗുരുതരമാകാന്‍ സാധ്യതയുണ്ടായതിനാല്‍ ഉടന്‍ തന്നെ …

കുമ്പളയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കുമ്പളയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കുമ്പള ഗ്രാമപഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡില്‍മത്സരിക്കുന്ന സമീറാ റിയാസിന്റെ ഭര്‍ത്താവ് റിയാസ് കരീം ആണ് പൊലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ വ്യക്തികളുടെ മതിലുകളില്‍ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കുന്നത്. ഇത് ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ തടസ്സമാവുന്നുവെന്ന് കാണിച്ചാണ് കരീം കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ …

എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല ഒന്നാമത്; കരട് പട്ടികയില്‍ ചേര്‍ക്കാന്‍ 18 വരെ സമയപരിധി

കാസര്‍കോട്: സംസ്ഥാനത്ത് എസ്‌.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല ഒന്നാമതെത്തിയെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ 93.8% വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും. പലകാരണങ്ങളാല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്തവര്‍ക്ക് 18 വരെ സമയപരിധിയുണ്ടെന്നും എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് 18 നകം തിരികെ നല്‍കിയാല്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും കളക്ടര്‍ പറഞ്ഞു.1078686 വോട്ടര്‍മാര്‍ ഉള്ളതില്‍ 1011391 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റലൈസ് ചെയ്താണ് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു; സംസ്‌കാരം നാളെ

പരപ്പ: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ കരിമറ്റം ജോസ് വര്‍ഗീസിന്റെ ഭാര്യ സീലിയ ജോസഫ് ( 58) ആണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മക്കള്‍: ആകാശ് ജോസഫ് (റോട്ടറി ക്ലബ്ബ് പരപ്പ), അന്‍വിന്‍ ജോസഫ് (ബംഗളൂരു), ആദിത്ത് ജോസഫ് (കോഴിക്കോട്). മരുമകള്‍: ജെനെറ്റ് ജോസഫ്(ബംഗളൂരു). സംസ്‌കാരം തിങ്കളാഴ്ച മൂന്നുമണിക്ക് പരപ്പ വിമലഗിരി ചര്‍ച്ച് സെമിത്തേരിയില്‍.

വിജയാഘോഷത്തിനിടെ ജയ്‌സ്വാള്‍ നല്‍കിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി; ഫിറ്റ് നെസ് മറന്നോ എന്ന് ആരാധകര്‍; തടിവെക്കുമെന്ന് പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷമുള്ള ആഘോഷപരിപാടിക്കിടെ ജയ്‌സ്വാള്‍ നല്‍കിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി. എന്നാല്‍ തടിവെക്കുമെന്ന് പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത് ശര്‍മ.ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ടീം ഹോട്ടലില്‍ പരമ്പരയ്ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെ, യശസ്വി ജയ്സ്വാളിനോട് ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കിയ കേക്ക് മുറിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടപ്പോള്‍ സന്തോഷകരമായ നിമിഷമാണ് അവിടെ അരങ്ങേറിയത്. ആഘോഷങ്ങള്‍ക്കിടയില്‍, കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്ന വിരാട് കോഹ്ലി, ഏകദിന അസൈന്‍മെന്റില്‍ ടീമിന്റെ വിജയം ആഘോഷിക്കാനായി …

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം; വിവരങ്ങള്‍ ചോരുന്നതിനാല്‍ തിരയാന്‍ പുതിയ അന്വേഷണസംഘം, രണ്ടാമത്തെ കേസില്‍ അറസ്റ്റിന് നീക്കം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസില്‍ രാഹുലിലെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമാണ് തെരച്ചില്‍ നടത്തുന്നത്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടയാത്ത സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. എംഎല്‍എ ഒളിവില്‍പ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം ആണ്. ദക്ഷിണ കര്‍ണാടകത്തിലെ ഒളിയിടത്തിലുണ്ടെന്നാണ് …

ജന്മദിനത്തില്‍ സ്വര്‍ണ്ണ കമ്മലുകളുമായി അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി മകള്‍; ഗിഫ്റ്റ് കണ്ട് വൈകാരികമായി അമ്പരപ്പോടെ നില്‍ക്കുന്ന യുവതി; നിരവധി ഹൃദയങ്ങളെ ആകര്‍ഷിച്ച വീഡിയോ വൈറല്‍

ജന്മദിനത്തില്‍ സ്വര്‍ണ്ണ കമ്മലുകളുമായി അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി മകള്‍, ഗിഫ്റ്റ് കണ്ട് വൈകാരികമായി അമ്പരപ്പോടെ നില്‍ക്കുന്ന യുവതി, നിരവധി ഹൃദയങ്ങളെ ആകര്‍ഷിച്ച വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍. അപര്‍ണ ദേവാല്‍ എന്ന സ്ത്രീ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.വീഡിയോയുടെ തുടക്കത്തില്‍ അപര്‍ണ അമ്മയ്ക്ക് വേണ്ടിയുള്ള കമ്മല്‍ ജ്വല്ലറിയില്‍ ചെന്ന് വാങ്ങുന്നതാണ് കാണുന്നത്. തുടര്‍ന്ന് നന്നായി ഒരു ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞ് അത് വീട്ടിലെത്തി അമ്മയ്ക്ക് കൈമാറുന്നത് കാണാം. അവളുടെ അമ്മ അത് പതുക്കെ …

തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു; നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് പാക് യുവതി

കറാച്ചി: തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായുള്ള ആരോപണവുമായി പാക് യുവതി. കറാച്ചി നിവാസിയായ നികിത നാഗ് ദേവ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ അധികൃതര്‍ പുറത്തുവിട്ടു. 2020 ജനുവരി 26 ന് കറാച്ചിയില്‍ വച്ച്, ദീര്‍ഘകാല ഇന്ത്യന്‍ വിസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വംശജനായ വിക്രം നാഗ് ദേവിനെ ഹിന്ദു ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വിവാഹം കഴിച്ചതായി നികിത …

തെരുവ് നായയുടെ മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറി; രക്ഷകരായി ചെറുവത്തൂരിലെ ഓട്ടോഡ്രൈവര്‍മാര്‍

കാസര്‍കോട്: നായയുടെ മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറി. രക്ഷകരായത് ചെറുവത്തൂര്‍ ഹൈവേയിലെ ഓട്ടോ ഡ്രൈവര്‍മാര്‍. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച നിലയില്‍ ഓട്ടോ സ്റ്റാന്‍ഡിന് തെരുവ് നായ എത്തിയത്. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ പ്രയാസത്തിലായിരുന്നു. ഡ്രൈവര്‍മാരുടെ അടുത്തെത്തി അടുപ്പംകൂടി കരഞ്ഞുതുടങ്ങി. മുള്ള് മൂക്കില്‍ ആഴത്തില്‍ കയറിയ നിലയിലായിരുന്നു. സംഭവം കണ്ട സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ വലിച്ചൂരാന്‍ ശ്രമം നടത്തി. എന്നാല്‍ അത് നടന്നില്ല. പിന്നീട് കട്ടിങ് ബ്ലേഡ് കൊണ്ടുവന്ന് വലിച്ചൂരി …

പട്രോളിങ്ങിനിടെ ആള്‍ക്കൂട്ടം കണ്ട് സംശയം; വോര്‍ക്കാടിയില്‍ കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടം, രണ്ട് പേര്‍ അറസ്റ്റില്‍, പണവും രണ്ടുപൂവന്‍ കോഴികളെയും പിടികൂടി

കാസര്‍കോട്: കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ബണ്ട് വാള്‍ സ്വദേശികളായ കെ പ്രദീപ്(31), ആത്തിഷ് കുമാര്‍(30) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വോര്‍ക്കാടി തവിടുഗോളി സാന്തളികയിലാണ് സംഭവം. എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പട്രോളിങ് നടത്തവേയാണ് ശ്രീ മഹാവായ അമ്പലത്തിന് സമീപം ആള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടത്. വാഹനം നിര്‍ത്തി അവിടെക്ക് ചെന്നപ്പോള്‍ കൂട്ടംകൂടിയ ആളുകള്‍ കോഴികളുമായി ചിതറിയോടി. രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പന്തയം വച്ച് കോഴിയങ്കം നടത്തുന്നതായി …

സ്ഥാനാര്‍ഥി പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ രക്തം വാര്‍ന്നു മരിച്ചു

ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ രക്തം വാര്‍ന്നു മരിച്ചു. ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് ദാരുണമായി മരിച്ചത്.വേരിക്കോസ് വെയിന്‍ പൊട്ടിയാണ് മരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെയാണ് ദുരന്തം. കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു. വേരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം രഘു അറിഞ്ഞിരുന്നില്ല. വാഹനത്തിലായിരുന്നതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടതുമില്ല. ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ …

തദ്ദേശ തെരഞ്ഞെടുപ്പ്; 7 ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടിംഗിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും ഈ ജില്ലകളിലെ തിരഞ്ഞെടുപ്പു പ്രചരണം വൈകിട്ട് സമാപിക്കും. നിയമസഭാതിരഞ്ഞെടുപ്പിനെയും വെല്ലുന്ന കൊട്ടിക്കലാശം കൊണ്ടു വാരസുകൾ ആവേശം നിറഞ്ഞുനിൽക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പെരുമാറ്റചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വൈകിട്ട് ആറുമണി മുതല്‍ പരസ്യ പ്രചാരണം അവസാനിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴുജില്ലകളിൽ കലാശക്കൊട്ട് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച …

സോങ്കാലില്‍ വന്‍ മയക്കുമരുന്ന് വേട്ട; 43.77 ഗ്രാം എംഡിഎംഎയുമായി കുഡ്‌ലു സ്വദേശിയടക്കം മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: മംഗല്‍പാടി സോങ്കാലില്‍ വന്‍ മയക്കുമരുന്നു വേട്ട. 43.77 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കുമ്പള ഷേഡിക്കാവ് സ്വദേശി എഎം അഷ്‌റഫ്(26), കോയിപ്പാടി കടപ്പുറം സ്വദേശി കെ സാദീഖ്(33), കുഡ്‌ലു ആസാദ് നഗര്‍ സ്വദേശി എകെ ഷംസുദ്ദീന്‍ എന്നിവരെയാണ് കുമ്പള പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഡാന്‍സാഫ് ടീമിലെ കെ രജീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിവരത്തെ തുടര്‍ന്നാണ് കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍, എഎസ്‌ഐ അതുല്‍ റാം, …

ഭാര്യയും ഭർത്താവും തമ്മിൽ തർക്കം: അഞ്ചും മൂന്നും വയസ്സുള്ള മക്കളെ വിഷം കൊടുത്ത് കൊന്നശേഷം പിതാവ് വിഷം കുടിച്ച് മരിച്ചു

ലക്നൗ : ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് ഭർത്താവ് അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്നശേഷം സ്വയം വിഷം കുടിച്ച് മരിച്ചു. യുപിയിലെ മുബാറക് കാദർ ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബാബുറാം 28 അയാളുടെ മകൻ ദീപാൻശു (5), മകൾ ഹർഷിക ( 3 ) എന്നിവരാണ് മരിച്ചത് ബാബുറാമും ഭാര്യയും തമ്മിൽ ഉണ്ടായ തർക്കത്ത് തുടർന്നാണ് സംഭവം എന്ന് പോലീസ് പറഞ്ഞു . ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് കുട്ടികളെയും കൂട്ടി …

നീലേശ്വരത്ത് സ്വകാര്യ ബസ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് ബേക്കൽ, മൗവ്വൽ സ്വദേശി

കാസർകോട്: നീലേശ്വരം മന്ദംപുറത്ത് കാവിനു സമീപം സ്വകാര്യ ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബങ്കളം, ലക്ഷം വീട് ഉന്നതിക്കു സമീപത്തെ അബ്ബാസ് എന്ന ബടുവൻ കുഞ്ഞി(60)ആണ് മരിച്ചത്. ഉദുമ – ബങ്കളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്. ബേക്കൽ, മൗവ്വൽ സ്വദേശിയായ അബ്ബാസ് ദീർഘകാലം ഷഹനാസ് ബസിൽ കണ്ടക്ടർ ആയിരുന്നു. ഭാര്യ കെ റാബിയ (ചിറപ്പുറം). മക്കൾ: റാഷിദ്, റഷീബ, രഹന. മരുമക്കൾ: ഉബൈസ് (കാലിച്ചാനടുക്കം), യാസിർ (കമ്മാടം).