ചെന്നൈ: നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശികളായ കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രാമനാഥപുരത്താണ് അപകടം. റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു അയ്യപ്പഭക്തരും ഡ്രൈവറും. ഇതിനിടയില്‍ രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥാടകരുടെ കാറില്‍ ഇടിക്കുകയായിരുന്നു.







