മംഗ്‌ളൂരു: ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം വനിതാ ഡോക്ടര്‍ വീട്ടിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇതു കണ്ട് ആറുമാസം മുമ്പ് വിവാഹിതനായ മകന്‍ ആത്മഹത്യ ചെയ്തു.
ഷിമോഗയിലെ ഒരു ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. ജയശ്രീ (57), മകന്‍ ആകാശ് (32) എന്നിവരാണ് മരിച്ചത്. ആദ്യഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആകാശ് ആറുമാസം മുമ്പാണ് രണ്ടാം വിവാഹം നടത്തിയത്. അതിനു ശേഷം സാമ്പത്തിക പ്രയാസത്തിലായതോടെ ആകാശ് മാതാവിനോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവത്രെ. കഴിഞ്ഞ ദിവസവും പണത്തെ ചൊല്ലി തര്‍ക്കവും വാക്കേറ്റവും ഉണ്ടായതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഡോ. ജയശ്രീ ജീവനൊടുക്കിയത്. തന്റെ പേരിലുള്ള സ്വത്തും പണവും മകനു മാത്രം അവകാശപ്പെട്ടതാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്. എന്നാല്‍ മാതാവ് എഴുതിവച്ച കുറിപ്പ് ആകാശ് കണ്ടിരുന്നില്ലെന്നു സംശയിക്കുന്നു.







