ഇടുക്കി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മുത്തശ്ശിയുടെ വീട്ടിലെ മുറിയില്‍ തുങ്ങിയ നിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. പുകഴേന്തി വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലുള്ളവര്‍ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലെത്തുകയായിരുന്നു.
കുട്ടി തൂങ്ങിയ നിലയില്‍ നില്‍ക്കുന്നത് കണ്ടപോസ്റ്റ്മാനാണ്ശാന്തന്‍പാറ പോലീസിനെ വിവരമറിച്ചത്.
സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.







