പരസ്യമദ്യപാനം ചോദ്യം ചെയ്ത വിരോധം; വീട്ടില്‍ കയറി വധഭീഷണി, യുവാവിനെതിരെ കേസ്

കാസര്‍കോട്: പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത വിരോധത്തില്‍ മുറ്റത്തേയ്ക്ക് അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയതായി പരാതി. ഭീമനടി, ഓട്ടപ്പദവ്, പുഴക്കര ഹൗസിലെ എം ടി പി അബ്ദുല്‍ മജീദി (54)ന്റെ പരാതിപ്രകാരം ഓട്ടപ്പദവിലെ പൈനാപ്പള്ളി റെജിക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. പരസ്യമായി മദ്യപിക്കുന്നതു ചോദ്യം ചെയ്ത വിരോധത്തില്‍ റെജികുമാര്‍ വീട്ടുമുറ്റത്തെത്തി പരാതിക്കാരനെയും കുടുംബത്തെയും കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page