ബംഗ്‌ളൂരു: ഭര്‍തൃവിയോഗത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ബംഗ്‌ളൂരു, കയ്പാറ, തോട്ടതുഗുഡ്ഡയിലെ വാടക വീട്ടില്‍ താമസക്കാരിയായ സൗഭാഗ്യ (31)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷം ക്ഷേത്രത്തിലെ ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് രണ്ടുമക്കളെ പോറ്റിയിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗം യുവതിയെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. ഇക്കാര്യം പലരോടും പറയുകയും ചെയ്തിരുന്നതായി പറയുന്നു.ഇതിനിടയിലാണ് സൗഭാഗ്യയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമാക്കുന്ന കുറിപ്പും വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു.







