മംഗളൂരു: വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിനുളളില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് പുത്തൂരില്‍ നിന്ന് ഹെബ്രിയിലേക്ക് പോകുകയായിരുന്ന ബസിനുള്ളിലാണ് സംഭവം.
വൈകുന്നേരം മൂഡ്ബിദ്രി ജെയിന്‍ പേട്ടിലെ ഗോളിബാജെ സെന്റര്‍ ഹോട്ടലിന് സമീപം ചായ കുടിക്കാനായി ബസ് നിര്‍ത്തിയിട്ടിരുന്നു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയപ്പോള്‍ എന്തോ ഒരു അനക്കം കേട്ട് ഡ്രൈവര്‍ ബസിനുള്ളില്‍ പരിശോധന നടത്തി. അപ്പോഴാണ് സീറ്റിനടിയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. അമ്പരന്ന ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പരിസരവാസികളുമായി ബന്ധപ്പട്ട് പാമ്പ് പിടിത്തക്കാരനെ വിളിച്ചുവരുത്തി. പടുകോണാജെയിലെ പാമ്പ് പിടുത്തക്കാരനായ ഗഡ്ഡെ ദിനേശ് പാമ്പിനെ പിടികൂടി. ഇതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീണത്. പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ എങ്ങനെയാണ് പെരുമ്പാമ്പ് കയറിക്കൂടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.







