കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന 15 സ്ഥാനാര്‍ഥികളെയും അവരുടെ സഹായികളായ അഞ്ചു നേതാക്കന്മാരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നു ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ അറിയിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ജയ്‌സണ്‍ തോമസ്, മൂന്നാം വാര്‍ഡിലെ ജെസ്സി ടോം, ഏഴാം വാര്‍ഡിലെ ജോണ്‍ പേണ്ടാനം, ഒമ്പതാം വാര്‍ഡിലെ മാത്യു സെബാസ്റ്റ്യന്‍, പതിനാലാം വാര്‍ഡിലെ ത്രേസ്യാമ്മ ടോമി, കള്ളാര്‍ പഞ്ചായത്തു പത്താം വാര്‍ഡിലെ പി.എം ബേബി, കുമ്പള പഞ്ചായത്തു പതിനെട്ടാം വാര്‍ഡിലെ സമീറ റിയാസ്, എന്‍മകജെ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ അബ്ദുല്‍ ലത്തീഫ്, ബളാല്‍ പഞ്ചായത്തു പത്താം വാര്‍ഡിലെ സനോജ് മാത്യു, ചെങ്കള പഞ്ചായത്തു പത്താം വാര്‍ഡിലെ സലീം എടനീര്‍, ചെമ്മനാട് പഞ്ചായത്തു ഒമ്പതാം വാര്‍ഡിലെ മാധവി മുണ്ടോള്‍, ചെറുവത്തൂര്‍ പഞ്ചായത്തു പതിനാറാം വാര്‍ഡിലെ പി വിജയന്‍, നീലേശ്വരം നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡിലെ വി ഉഷ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എരിയാല്‍ ഡിവിഷനിലെ പര്‍വിന്‍ ടീച്ചര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷനിലെ ഷുക്കൂര്‍ കണാജെ എന്നിവരെയും വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കള്ളാറിലെ സജി മണ്ണൂര്‍, ജോഷി, കുമ്പള പഞ്ചായത്തിലെ റിയാസ്, കേശവ, ബളാല്‍ ഗ്രാമപഞ്ചായത്തിലെ എന്‍.ടി മാത്യു എന്നിവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നു ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.







