കാസര്‍കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് പരിശോധന ശക്തമാക്കി. കാറില്‍ കടത്താന്‍ ശ്രമിച്ച 110.7 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് പിടിയിലായി. പനത്തടിയിലെ വയല്‍ വീട്ടില്‍ വൈശാഖ്(27) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘവും ചൊവ്വാഴ്ച വൈകീട്ട് കോളിച്ചാല്‍ പാറക്കടവ് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് ജോസ്, കെ.വി അനീഷ്, വി എ അജൂബ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ശുഭ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.







