ചെമ്മനാട്: കോലാത്തൊട്ടി തറവാട് കാരണവര്‍ കെ.ടി. മുഹമ്മദ് (88) അന്തരിച്ചു.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിരുന്നു. ചെമ്മനാട് രണ്ടാം വാര്‍ഡ് ലീഗ് പ്രസിഡന്റ്, കോലാത്തൊട്ടി അബൂബക്കര്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗം, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവമായിരുന്നു.
കര്‍ഷകനും ഏറെക്കാലം കുറ്റിക്കോലില്‍ വ്യാപാരിയുമായിരുന്നു.
പരേതരായ കോലാത്തൊട്ടി തറവാട്ടിലെ ഇസ്മായില്‍ ഹാജിയുടെയും മുണ്ടോള്‍ ബീഫാത്തിമ്മയുടെയും മകനാണ്.
ഭാര്യ: സുബൈദ. മക്കള്‍: നാസിര്‍ (വെയര്‍ഹൗസ് കാസര്‍കോട്), സാലി (പ്രവാസി ചെമ്മനാട്), ഇസ്മായില്‍ (ചെമ്മനാട് സ്‌കൂള്‍ ഡ്രൈവര്‍), ജാബിര്‍(എഞ്ചിനിയര്‍), ആബിദ, റൗസാന, ഫൗസിയ, ഹഫീദ, പരേതനായ അമീര്‍.
മരുമക്കള്‍: സാഹിന, ജുവൈരിയ, റംല, ബുനാസ,
മുഹമ്മദ്, മഹ്‌മൂദ് ബഹ്‌റൈന്‍, ഇംതിയാസ്, അഷ്‌റഫ്, നസീമ.
സഹോദരങ്ങള്‍: കെ.ടി. അബ്ദുല്‍ ജലീല്‍ കോലാത്തൊട്ടി, കെ.ടി ഇബ്രാഹിം മുണ്ടാങ്കുലം, കെ.ടി ജമീല എരിയാല്‍, കെ.ടി മറിയമ്മ നെച്ചിപ്പടുപ്പ്, കെ.ടി സൗദാബി ചെമനാട്, പരേതരായ കെ.ടി ബഷീര്‍ കോലാത്തൊട്ടി, കെ.ടി ആയിഷ ആലംപാടി, കെ.ടി ഖദീജ.







